സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ദ്ധനവ് രേഖപ്പെടുത്തി. പവന് 160 രൂപ വര്‍ദ്ധിച്ച് 34680 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കേരളത്തില്‍ ഇന്നലെ സ്വര്‍ണ വില പവന് 520 രൂപ കുറഞ്ഞ് 34520 രൂപ വരെ എത്തിയിരുന്നു. കഴിഞ്ഞ ദിവസം വില പവന് 35000 കടന്നിരുന്നു. ഒരു പവന് 35040 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില. മെയ് 18നാണ് സ്വര്‍ണ വില ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വിലയിലേയ്ക്ക് ഉയര്‍ന്നത്.

