ഓണ്‍ലൈന്‍ പേയ്മെന്റിന്റെ കാലമാണ് ഇത്. ഡെബിറ്റ് കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുന്നവര്‍ ശ്രദ്ധിക്കുക, ഒക്ടോബര്‍ ഒന്ന് മുതല്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിന് പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും. ഒക്ടോബര്‍ മുതല്‍ ഓണ്‍ലൈന്‍ പേയ്മെന്റുകള്‍ക്കായി ഉപയോഗിക്കുന്ന കാര്‍ഡുകള്‍ക്ക് ടോക്കണുകള്‍ നല്‍കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
ഒക്ടോബര്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് നിയമങ്ങളെക്കുറിച്ച് നിങ്ങള്‍ അറിയേണ്ടതെല്ലാം:
എന്താണ് കാര്‍ഡ് ടോക്കണൈസേഷന്?
ആര്‍ബിഐയുടെ നിര്‍ദേശ പ്രകാരം, ഇടപാടുകളില്‍ കാര്‍ഡുകളടെ യഥാര്‍ത്ഥ വിവരങ്ങള്‍ പങ്കിടാതെ പകരം ‘ടോക്കണ്‍’ എന്ന് വിളിക്കുന്ന ഒരു ഇതര കോഡ് നല്കുന്നതിനെയാണ് കാര്‍ഡ് ടോക്കണൈസേഷന് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
ടോക്കണൈസേഷന്റെ പ്രയോജനം എന്താണ്?
ഇടപാടിന്റെ പ്രോസസ്സിംഗ് സമയത്ത് യഥാര്‍ത്ഥ കാര്‍ഡ് വിശദാംശങ്ങള്‍ വ്യാപാരിയുമായി പങ്കിടാത്തതിനാല്‍ ടോക്കണൈസ്ഡ് കാര്‍ഡ് ഇടപാട് സുരക്ഷിതമായി കണക്കാക്കപ്പെടുന്നു.
ടോക്കണൈസേഷന് എങ്ങനെ?
കാര്‍ഡ് ഉടമ ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങിയ ശേഷം, പണം നല്‍കാനായി ഡെബിറ്റ് കാര്‍ഡ്/ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ നല്കാന് ആവശ്യപ്പെടുമ്പോള്‍ നിങ്ങളുടെ കാര്‍ഡിന്റെ ബാങ്ക് ഏതാണോ അത് തെരഞ്ഞെടുക്കുക. തുടര്‍ന്ന്, ‘secure your card as per RBI guidelines’ or ‘tokenise your card as per RBI guidelines’ എന്നീ ഓപ്ഷനുകളില്‍ നിന്ന് ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക. ശേഷം, ടോക്കണ്‍ ലഭിക്കാന്‍ അനുവാദം നല്‍കുക
ടോക്കണൈസേഷന് നിരക്കുകള്‍ എത്ര?
ഈ സേവനം ലഭിക്കുന്നതിന് ഉപഭോക്താവ് ചാര്‍ജുകളൊന്നും നല്‍കേണ്ടതില്ല.
ആര്‍ക്കൊക്കെ ടോക്കണൈസേഷന് നടത്താനാകും?
അംഗീകൃത കാര്‍ഡ് നെറ്റ്വര്‍ക്കിലൂടെ മാത്രമേ ടോക്കണൈസേഷന് നടത്താന്‍ കഴിയൂ, അംഗീകൃത സ്ഥാപനങ്ങളുടെ ലിസ്റ്റ് ആര്‍ബിഐ വെബ്സൈറ്റില്‍ ലഭ്യമാണ്.


