മൂവാറ്റുപുഴ: ചെറുകിട വ്യാപാരികള്‍ക്ക് കൊറോണ നിയന്ത്രണം മൂലം ദിവസങ്ങള്‍ ആയി കടകള്‍ അടച്ചിട്ടിരിക്കുകയും വരും ദിവസങ്ങള്‍ കൂടി നിയന്ത്രണം തുടരുമ്പോള്‍ ഓണ്‍ലൈന്‍ സ്ഥാപനങള് തുറന്നു പ്രവര്‍ത്തനം നടത്താനും ഇന്ത്യ മുഴുവന്‍ അവര്‍ക്ക് കച്ചവടം നടത്താന്‍ അനുവാദം കൊടുത്ത കേന്ദ്ര ഗവണ്മെന്റ് നടപടികള്‍ക്ക് എതിരെ, കലഹരണ പെട്ട വാറ്റ് നിയമത്തിന്റെ പേരില്‍ കോവിഡ് കാലകട്ടത്തിലും നോട്ടീസ് അയച്ച് ദ്രോഹിക്കുന്ന നടപടികള്‍ക്ക് എതിരെയും ചെറുകിട വ്യാപാരികള്‍ക്ക് സാമ്പത്തിക സഹായ സംവിധാനം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ഇന്നലെ കേരളത്തില്‍ ഉടനീളം നടന്ന നിരാഹാര സമരത്തിന്റെ ഭാഗമായി മുവാറ്റുപുഴ മര്‍ച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നിരാഹാര സമരം നടത്തി. അസോസിയേഷന് പ്രസിഡന്റ് അജ്മല്‍ ചക്കുങ്ങല്‍, ജനറല്‍ സെക്രട്ടറി ഗോപകുമാര്‍ കലൂര്‍, സെക്രട്ടറി പി.യു. ശംസുദ്ധീന്‍, കമ്മിറ്റി അംഗങ്ങള്‍ ആയ ജെയ്സണ്‍ ജോയ്, ഫൈസല്‍ പി.എം.ടി, എന്നിവര്‍ പങ്കെടുത്തു, കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ചാണ് സമരം നടത്തിയത്

