ഓഹരി സൂചികകള്‍ മികച്ചനേട്ടത്തില്‍ ക്ലോസ് ചെയ്തു. രണ്ടുശതമാനം ഉയര്‍ന്ന നിഫ്റ്റി 10,000 കടന്നു. ധനകാര്യ വിഭാഗം ഓഹരികളാണ് സൂചികകളുടെ നേട്ടത്തിനുപിന്നില്‍. സെന്‍സെക്സ് 700.13 പോയന്റ് നേട്ടത്തില്‍ 34,208.05ലും നിഫ്റ്റി 210.55 പോയന്റ് ഉയര്‍ന്ന് 10091.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബജാജ് ഫിന്‍സര്‍വ്, കോള്‍ ഇന്ത്യ, സീ എന്റര്ടെയ്ന്മെന്റ്, ബജാജ് ഫിനാന്‍സ്, വേദാന്ത തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഏഷ്യന്‍ പെയിന്റ്സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടിസിഎസ്, ബജാജ് ഓട്ടോ, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

