സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഇന്നലെ കുത്തനെ ഉയര്‍ന്ന് റെക്കോര്‍ഡിട്ട സ്വര്‍ണ വിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഒരു പവന് സ്വര്‍ണത്തിന് ഇന്നലെ 160 രൂപ ഉയര്‍ന്നു. ഇതോടെ തുടര്‍ച്ചയായ നാല് ദിവസങ്ങളില്‍ ആകെ സംസ്ഥാനത്തെ സ്വര്‍ണവില 720 രൂപയാണ് ഉയര്‍ന്നത്. ശനിയാഴ്ച 120 രൂപ ഉയര്‍ന്നിരുന്നു. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 41,760 രൂപയായി.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്നലെ 20 രൂപ ഉയര്‍ന്നു. ശനിയാഴ്ച 40 രൂപ ഉയര്‍ന്നിരുന്നു. ഇന്നത്തെ വിപണി വില 5220 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇന്നലെ ഉയര്‍ന്നു. 15 രൂപയാണ് ഉയര്‍ന്നത്. ശനിയാഴ്ചയും 15 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4315 രൂപയാണ്.


