മുതിര്‍ന്ന പൗരന്മാര്ക്കുള്ള ഡിജിറ്റല്‍ സാക്ഷരത പദ്ധതിയായ നൈപുണ്യ നഗരം പദ്ധതിയിലേക്ക് സോഫ്റ്റ്വെയര് കമ്പനിയായ ജിയോജിത്ത് ടെക്നോളജീസ് 20 കമ്പ്യൂട്ടറുകള്‍ കൈമാറി. ജിയോജിത്ത് ടെക്നോളജീസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അനില്‍ കുമാറില്‍ നിന്നും ഐ.എച്ച്.ആര്.ഡി പ്രതിനിധി ജയമോന് ജേക്കബ് കമ്പ്യൂട്ടറുകള്‍ ഏറ്റുവാങ്ങി.
ജില്ലാ സ്കില്‍ കോ ഓഡിനേറ്റര്‍ മധു കെ. ലെനിന്, മഹാത്മാ ഗാന്ധി നാഷണല്‍ ഫെല്ലോ ജാവേദ് ഹുസൈന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
എറണാകുളം ജില്ലാ ആസൂത്രണ സമിതിയും കേരള അക്കാദമി ഫോര്‍ സ്കില്‍ എക്സലന്‍സും (കേസ്) ഐ.എച്ച്.ആര്.ഡി എറണാകുളം റീജിയണല്‍ സെന്ററും സംയുക്തമായാണ് നൈപുണ്യ നഗരം പദ്ധതി നടപ്പാക്കുന്നത്.


