മുവാറ്റുപുഴ: സംസ്ഥാനത്തെ വ്യാപാരികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ അടുത്ത നിയമസഭ സമ്മേളനത്തില്‍ സഭയില്‍ ഉന്നയിക്കുമെന്ന് ഡോ.മാത്യു കുഴലനാടന്‍ എംഎല്‍എ പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ കമ്മിറ്റിയുടെ ക്യാമ്പയിന്റെ ഭാഗമായി അടുത്ത നിയമ സഭ സമ്മേളനത്തിന് മുമ്പായി ജില്ലയിലെ എം.എല്‍.എ.മാരെ സമീപിച്ച് വ്യാപാരികള്‍ക്ക് ലഭിക്കേണ്ട അടിയന്തിര ആവശ്യങ്ങള്‍ സഭയില്‍ ഉന്നയിക്കുന്നതിന് വേണ്ടി നിവേദനം നല്‍കുന്നതിന്റെ ഭാഗമായി മൂവാറ്റുപുഴ എംഎല്‍എ ഡോ.മാത്യു കുഴലനാടന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ് നിവേദനം നല്കി. വ്യാപാരികളുടെ വിഷയം അതീവ ഗൗരവതരമാണെന്നും നിയമസഭയില്‍ ഉന്നയിക്കുമെന്നും എം.എല്‍.എ ഉറപ്പ് നല്കി. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്സര, ജനറല്‍ സെക്രട്ടറി അഡ്വ.എ.ജെ.റിയാസ്, ട്രഷറര്‍ സി.എസ്.അജ്മല്‍, വൈസ് പ്രസിഡന്റ് പി.എ.കബീര്‍, സനോജ് സ്റ്റീഫന്‍, സിജു സെബാസ്റ്റ്യന്‍, ടോജി തോമസ് തുടങ്ങിയവര്‍ സംമ്പന്ധിച്ചു…

