കുതന്ത്രങ്ങളുടെ വേലികെട്ടുകള്‍ പൊട്ടിച്ച് തിരിച്ചടികളില്‍ പതറാത്ത ഇച്ഛാശക്തിയോടെ അവന് വരുന്നു.ചിലത് കാണാനും മറ്റുചിലത് പറയാനും..! മൂന്ന് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയ എം എം രാമചന്ദ്രനെന്ന മലയാളികളുടെ പ്രയിപ്പെട്ട അറ്റ്ലസ് രാമചന്ദ്രന് ഒന്നുമില്ലായ്മയില്‍ നിന്നു വീണ്ടും ദുബായില്‍ ബിസിനസ് തുടങ്ങാന്‍ ഒരുങ്ങുകയാണ്. അറ്റ്ലസ് രാമചന്ദ്രന്.
എന്നും ജനകോടികളുടെ വിശ്വസ്ത സ്ഥാപനമായിരുന്ന അറ്റ്ലസിന് ആവശ്ത്തിന് സ്വര്‍ണ്ണം നല്കി ഒപ്പം നില്ക്കാന് ഗള്‍ഫിലെ സ്വര്‍ണ്ണ വ്യാപാരികളും ഒപ്പമെത്തുന്നു
ഫീനിക്സ് പക്ഷിയെപോലെ ഉയര്‍ന്നുപൊങ്ങാന്‍ ശേഷിയുണ്ട് ഈ സംരംഭകന്. യുഎഇയിലും ഗള്‍ഫിലും ഇന്ത്യയിലുമായി ജൂവല്‍റി ശൃംഖലകളിലൂടെ കുതിപ്പ് നടത്തിയ അദ്ദേഹത്തിന് ആരുടെയൊക്കെയോ കുതന്ത്രങ്ങളില്‍ പെട്ടാണ് സാമ്പത്തിക പ്രശ്നങ്ങളുടെ പേരില്‍ ജയില്‍വാസമനുഭവിക്കേണ്ടി വന്നത്.
പണ്ട്, 1989കളില്‍ കുവൈറ്റിലായിരുന്നു ആദ്യ ഷോറൂം ഇദ്ദേഹം തുറന്നത്. എന്നാല്‍ 1990കളിലെ കുവൈറ്റ് യുദ്ധത്തില്‍ ബിസിനസിന് നേരിട്ടത് വമ്പന്‍ നഷ്ടമായിരുന്നു. പൊളിഞ്ഞല്ലോ എന്ന് സഹതപിക്കാതെ എല്ലാം ഒന്നില്‍ നിന്ന് തുടങ്ങി രാമചന്ദ്രന്, ദുബായില്‍ നിന്ന്. അതിന് ശേഷമാണ് ജനകോടികളുടെ വിശ്വസ്ത സ്ഥാപനമായി അറ്റ്ലസ് എന്ന ബ്രാന്‍ഡ് ഉയരങ്ങള്‍ താണ്ടിയത്.
വായ്പാ തിരിച്ചടവിലെ പ്രശ്നങ്ങളെ തുടര്‍ന്ന് രാമചന്ദ്രന് മൂന്ന് വര്‍ഷത്തോളം ജയിലില്‍ കിടന്നു. യുഎഇയിലെ 19 ഷോറൂമുകളും ഇതിനിടയില്‍ പൂട്ടി. പുറത്തിറങ്ങിയ ശേഷം ഇനിയെന്ത് എന്ന ചോദ്യത്തിന് അറ്റ്ലസ് രാമചന്ദ്രന്, സ്പഷ്ടമായ ഒരുത്തരമേയുള്ളൂ, ഞാന്‍ തിരിച്ചുവരും, ഒരു സംശയവും വേണ്ട. എന്റെ കടങ്ങള്‍ എത്രയാണെന്ന് എനിക്കറിയാം, ഞാനത് തിരിച്ചടയ്ക്കും-ഖലീജ് ടൈംസിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ദുബായില്‍ പുതുതായി ഒരു ഷോറൂം തുടങ്ങി തിരിച്ചുവരവിന് തുടക്കമിടുകയാണ് തന്റെ ഇപ്പോഴത്തെ പദ്ധതിയെന്ന് 75കാരനായ അറ്റ്ലസ് രാമചന്ദ്രന് പറഞ്ഞു. ഞാന്‍ തിരിച്ചുവരും, ഒരു സംശയവും വേണ്ട. എന്റെ ബിസിനസ് വീണ്ടും ഉയരങ്ങളിലെത്തും. ഒരു ഷോറൂം ദുബായില്‍ തുടങ്ങാനാണ് പദ്ധതി. അവിടുന്ന് പിടിച്ചുകയറും-ആത്മവിശ്വാസത്തോടെ അദ്ദേഹം പറഞ്ഞു.
രാമചന്ദ്രന്റെ തിരിച്ചുവരവിന് കാതോര്‍ത്തിരുന്ന ഗള്‍ഫ് നാടുകളിലെ മലയാളി സമൂഹത്തിന് ആശ്വാസമാവുകയാണ് പുതിയ വാര്‍ത്തകള്‍.


