മലയാളികള്‍ക്ക് ആശ്വാസകരമായി സ്വര്‍ണവില താഴോട്ടേക്ക്. പത്തുദിവസം കൊണ്ട് 1360 രൂപ കുറഞ്ഞു. ഇന്ന് പവന് 120 രൂപ കുറഞ്ഞ് 27,760 രൂപയായി. 3470 രൂപയാണ് ഗ്രാമിന്. 27,880 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
സെപ്റ്റംബര്‍ നാലിനാണ് എക്കാലത്തെയും ഉയര്‍ന്ന വിലയായ 29,120 രൂപയില്‍ സ്വര്‍ണവിലയെത്തിയത്. പത്തുദിവസത്തിനിടെ 1,360 രൂപയാണ് പവന് കുറഞ്ഞത്. റെക്കോര്‍ഡ് വില രേഖപ്പെടുത്തിയതിനുശേഷം തുടര്‍ച്ചയായി സ്വര്‍ണവില താഴുന്നതായാണ് വിപണി കണ്ടത്.
ആഗോള വിപണിയിലെ വിലയിടിവും രൂപയുടെ മൂല്യം വര്‍ധിച്ചതുമാണ് സ്വര്‍ണവില കുറയാനിടയാക്കിയത്.


