തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവില കുറഞ്ഞു. പവന് ഇന്ന് 760 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പവന് 760 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 1,17,080 രൂപയായി. ഗ്രാമിന് 95 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 14,635 രൂപയാണ് ഇന്ന് ഒരു ഗ്രാമിന് നല്‍കേണ്ടി വരിക.
അതേസമയം ഇറാന്-ഇസ്രായേല്‍ യുദ്ധം നീണ്ടുപോകുന്ന പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര കറന്‍സി വിപണിയില്‍ അമേരിക്കന്‍ ഡോളര്‍ കരുത്താര്‍ജിക്കുകയാണ്. തുടര്‍ച്ചയായ രണ്ടാം ആഴ്ചയും നേട്ടത്തോടെ മുന്നേറുന്ന ഡോളര്‍, 2024 നവംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി.


