ഇന്ത്യയില്‍ ഇന്ധന വിലയില്‍ ഇന്നും വര്‍ദ്ധന. പെട്രോളിന് 3.31 രൂപയും ഡീസലിന് 3.42 രൂപയുമാണ് ആറുദിവസംകൊണ്ടു വര്‍ധിച്ചത്. ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 74.57 രൂപയായി. ഡീസലിനാകട്ടെ 72.81 രൂപയുമായി. ലോക്ക് ഡൗണ്‍ കാലത്ത് ക്രൂഡ് വില 20 ഡോളറിന് താഴേക്ക് ഇടിഞ്ഞ് സമീപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. അതിന്റെ പ്രയോജനം കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് കേന്ദ്രം നല്‍കുകയും ചെയ്തു. ഇപ്പോള്‍ പഴയ നിലയില്‍ നിന്ന്് നേരിയ തോതില്‍ തിരിച്ചുകയറിയപ്പോള്‍ ദിനംപ്രതി വില വര്‍ദ്ധിപ്പിക്കുകയാണ്. ഇപ്പോള്‍ അധിക തീരുവ കുറയ്ക്കുന്നതിന് പകരം വില കൂട്ടുകയാണ്. ഇിയും വില ഉയരാന്‍ തന്നെയാണ് സാധ്യത.

