സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി. സ്വര്‍ണം പവന് 120 രൂപ വര്‍ധിച്ച് 34840 രൂപയായി. ഗ്രാമിന് 15 രൂപ കൂടി 4355 രൂപയാണ് ഇന്നത്തെ വില.
കഴിഞ്ഞ 10 ദിവസത്തിനിടെ സ്വര്‍ണത്തിന് 1600 രൂപയാണ് വര്‍ധിച്ചത്. വരും ദിവസങ്ങളിലും വില കൂടുമെന്നാണ് സൂചന. ഈ മാസം ആദ്യം ഒരു പവന് 33,320 രൂപയായിരുന്നു സ്വര്‍ണത്തിന്റെ വില.
സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി കാണുന്നതും വിവാഹ സീസണായതോടെ ആവശ്യം വര്‍ധിച്ചതുമാണ് സംസ്ഥാനത്ത് സ്വര്‍ണ്ണവില ഉയരാന്‍ കാരണമായി വിലയിരുത്തപ്പെടുന്നത്.


