സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. 22 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് 5,140 രൂപയായി. ഒരു പവന് സ്വര്‍ണത്തിന്റെ വില 41,120 രൂപയാണ്. 18 കാരറ്റിന്റെ സ്വര്‍ണം ഒരു ഗ്രാമിന് 4,250 രൂപയുമാണ് ഇന്നത്തെ വില. അതേസമയം ഇന്നലെ സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസം ഗ്രാമിന് 15 രൂപയാണ് ഇടിഞ്ഞത്. ഇതോടെ 22 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5,130 രൂപയായി. ഒരു പവന് സ്വര്‍ണത്തിന്റെ വില 41,040 രൂപയുമായി. 18 കാരറ്റിന്റെ സ്വര്‍ണം ഒരു ഗ്രാമിന് 4,245 രൂപയായി.


