കഴിഞ്ഞ മാസം കത്തിക്കേറിയ സ്വര്‍ണവില കുറയുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണ്ണവില കുറയുന്നത്. രണ്ടുദിവസം കൊണ്ട് ഒരു പവന് സ്വര്‍ണത്തിന്റെ വിലയില്‍ 800 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 41,200 രൂപയായി. ചൈന, അമേരിക്ക വ്യാപാരയുദ്ധവും ഡോളറിന്റെ മൂല്യം ഉയരുന്നതും ആഗോള സാമ്പത്തിക തളര്‍ച്ചയുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില ഗണ്യമായി ഉയരാന്‍ ഇടയാക്കിയത്. ഗ്രാമിന്റെ വിലയിലും കുറവുണ്ട്. 50 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5150 രൂപയായി.