കൊച്ചി: സ്വര്‍ണ്ണ വില ഇന്ന് കൂടി. പവന് 80 രൂപയുടെ വര്‍ധനവ് ഉണ്ടായി. ഡിസംബര്‍ മാസം തുടങ്ങിയതുമുതല്‍ ആഭ്യന്തര വിപണിയില്‍ 960 രൂപയാണ് ഇതുവരെ കൂടിയത്. 23,480 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,935 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഡിസംബര്‍ മാസത്തിലെ ഏറ്റവും കൂടിയ വിലയാണിത്.