മൂവാറ്റുപുഴ: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മൂവാറ്റുപുഴ മര്‍ച്ചന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പുറത്തിറക്കിയ വ്യാപാരികള്‍ പാലിക്കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ പോസ്റ്ററിന്റെ പ്രകാശനം എല്‍ദോ എബ്രഹാം എം.എല്‍.എ ആര്.ഡി.ഒ. ചന്ദ്രശേഖരന് നായര്‍ .കെ നല്കി നിര്‍വ്വഹിച്ചു. മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡന്റ് അജ്മല്‍ ചക്കുങ്ങല്‍, ജനറല്‍ സെക്രട്ടറി ഗോപകുമാര്‍ കലൂര്‍, ഗ്രൈന്‍സ് മെര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് എല്‍ദോസ് പാലപ്പുറം, പോത്താനിക്കാട് സി.ഐ നോബിള്‍ എന്നിവര്‍ പങ്കെടുത്തു. മര്‍ച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ എല്ലാ വ്യാപാരികള്‍ക്കും എത്തിക്കുന്ന പോസ്റ്റര്‍ കടയ്ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും പോസ്റ്ററിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കുകയും വേണമെന്ന് അസോസിയേഷന് പ്രസിഡന്റ് അജ്മല്‍ ചക്കുങ്ങല്‍ അഭ്യര്‍ത്ഥിച്ചു.
കോവിഡ് 19; വ്യാപാരികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ പോസ്റ്റര്‍ പ്രകാശനം ചെയ്തു
by രാഷ്ട്രദീപം
by രാഷ്ട്രദീപം

