റെനോ നിസാന്‍ ഓട്ടോമോട്ടീവ് ഇന്ത്യ മാനേജിങ് ഡയറക്ടറായി ബിജു ബാലചന്ദ്രന് നിയമിതനായി. നിസാന്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസറായി സമ്പത്ത് കുമാറും നിയമിതനായിട്ടുണ്ട്. കോളിന് മക്ഡൊണാള്‍ഡ് അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം ഒഴിയുന്ന സ്ഥാനത്തേക്കാണ് ബിജു ബാലചന്ദ്രന് നിയമിതനാകുന്നത്.
പുതിയ പദവിയില്‍ പ്രവേശിക്കുന്ന ബിജുവിന് ചെന്നൈ ഒറങ്കാടം റെനോ നിസാന്‍ അലയന്‍സ് ഫാക്ടറിയുടെ ചുമതലയുണ്ടാകും. നിസാന്‍ ഇന്ത്യയുടെ സാമ്പത്തിക കാര്യങ്ങളെ ( നിസാന്‍ മോട്ടോര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും റെനോ നിസാന്‍ ഓട്ടോമോട്ടീവ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും) സമ്പത്ത് നയിക്കും.
നിസാന്‍ ഇന്ത്യയുടെ തന്ത്രപരമായ നീക്കങ്ങളുടെ ഭാഗമായി മികച്ച പ്രവര്‍ത്തന ക്ഷമതയും ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കാനുള്ള ശേഷിയും നേടുക വഴി പ്ലാന്റുകളുടെ ഉപയോഗം ഗണ്യമായി വര്‍ധിപ്പിക്കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിച്ചു കൊണ്ട് നിസാന്‍ ഇന്ത്യാ ഓപറേഷന്‍സ് പ്രസിഡന്റ് തോമസ് കുയേഹി പറഞ്ഞു.
ബിജുവിന്റെ നേതൃത്വത്തില്‍ നിര്‍മാണ പ്ലാന്റ് നിസാന്‍ ഇന്ത്യയുടെ വളര്‍ച്ചയിലെ മുഖ്യ ഘടകമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലൂടെ ആര്.എന്‍.എ.ഐ.പി.എല്‍. സൗകര്യങ്ങളെ തങ്ങളുടെ സ്ഥാപനത്തിലെ ഏറ്റവും മികച്ചവയിലൊന്നാക്കാന് സംഭാവനകള്‍ നല്കിയ സ്ഥാനമൊഴിയുള്ള മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ കോളിന് മാക്ഡൊണാള്ഡിന്റെ പ്രവര്‍ത്തനങ്ങളേയും അദ്ദേഹം പ്രകീര്‍ത്തിച്ചു.
നിസാന്‍ ഇന്ത്യയ്ക്കു വേണ്ടി സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സ്ഥാപിക്കുന്നതില്‍ മുഖ്യ പങ്കാണ് സമ്പത്ത് വഹിച്ചതെന്നും കുയേഹി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ വിപണിക്കായുള്ള തങ്ങളുടെ തന്ത്രങ്ങള്‍ നടപ്പാക്കുന്നതില്‍ അദ്ദേഹത്തിന്റെ ശക്തമായ സാമ്പത്തിക, വിശകലന ശേഷികള്‍ തുടര്‍ന്നും സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലും വിദേശ വിപണികളിലുമായി വാഹന നിര്‍മാണ മേഖലയില്‍ രണ്ടു ദശാബ്ദത്തിലേറെ വരുന്ന അനുഭവ സമ്പത്താണ് ബിജുവിനുള്ളത്. 2008ല്‍ ആദ്യത്തെ ജീവനക്കാരനായി ആര്.എന്‍.എ.ഐ.പി.എല്‍. ല്‍ പ്രവേശിച്ച അദ്ദേഹം പ്രിട്ടോറിയയിലെ നിസാന്‍ സൗത്ത് ആഫ്രിക്കാ പ്ലാന്റിന്റെ സ്റ്റാമ്പിങ് മേധാവി അടക്കം വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. ചെന്നൈ ആസ്ഥാനമായായിരിക്കും ബിജു പ്രവര്‍ത്തിക്കുക. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസിഡന്റ് തോമസ് കുയേഹിയോടും പ്രവര്‍ത്തനപരമായി മോണോസുകുറിയിലെ ആര്.വി.പി. സമാമോട്ടോ മസഹിറോ, ആര്.എസ്.വി.പി. അലയന്‍സ് പാസ്ക്കല്‍ ഫെല്ട്രെണ് എന്നിവരോടും ആയിരിക്കും അദ്ദേഹം റിപോര്‍ട്ടു ചെയ്യുക.
നിലവിലെ മാനേജിങ് ഡയറക്ടര്‍ തന്റെ കാലാവധി വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം യൂറോപ്പില്‍ പുതിയ ചുമതലകളിലേക്കു നീങ്ങും. സാമ്പത്തിക, ആഭ്യന്തര നിയന്ത്രണ, ഓഡിറ്റ് മേഖലകളില്‍ മുഖ്യ പങ്കു വഹിച്ചിട്ടുള്ള രണ്ടു ദശാബ്ദത്തിലേറെ അനുഭവ സമ്പത്തുള്ള വ്യക്തിയാണ് സമ്പത്ത്. 2009 ല്‍ ആണ് അദ്ദേഹം നിസാന്‍ കുടുംബത്തില്‍ പ്രവേശിച്ചത്. ചെന്നൈ ആസ്ഥാനമായി പുതിയ പദവിയില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം തോമസ് കുയേഹിയോടും ആര്.വി.പി. ഫിനാന്‍സ് ജെയ് കുക്ക് എന്നിവരോടായിരിക്കും റിപോര്‍ട്ടു ചെയ്യുക.


