കൊച്ചിയില്‍ വ്യാജരേഖകളുണ്ടാക്കി 130 കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പ് നടത്തിയ കേസില്‍ പെരുന്പാവൂര്‍ സ്വദേശി നിഷാദ് സെന്‍ട്രല്‍ ജിഎസ്ടി ഇന്റലിജന്‍സിന്റെ പിടിയിയിലായി. പ്ലൈവുഡ് കന്പനിയുടെ മറവിലാണ് പ്രതി തട്ടിപ്പു നടത്തിയത്.
പെരുമ്പാവൂരിലെ ചില പ്ലൈവുഡ് ഫാക്ടറികള്‍ കേന്ദ്രീകരിച്ചാണ് കോടികളുടെ ജിഎസ്ടി വെട്ടിപ്പ് നടത്തിയത്. ജിഎസ്ടി രജിസ്ട്രേഷനുള്ള ചിലരുടെ ബില്ലുകള്‍ ഉപയോഗിച്ചാണ് തട്ടിച്ചു നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞു. ഹൈദരാബാദ്, കോയമ്പത്തൂര്‍, ബംഗളുരു, സേലം എന്നിവിടങ്ങളില്‍ സെന്‍ട്രല്‍ ജിഎസ്ടി ഇന്റലിജന്‍സ് കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ പെരുമ്പാവൂരില്‍ നിന്നുള്ള ബില്ലുകള്‍ പിടിച്ചെടുത്തിരുന്നു. ഇതേതുടര്‍ന്നാണു പെരുന്പാവൂരിലേക്കു പരിശോധന വ്യാപിപ്പിച്ചത്.
പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറികളില്‍ പരിശോധന തുടരുകയാണ്. പരിശോധനയില്‍ നിരവധി വ്യാജ ബില്ലുകള്‍ പിടിച്ചെടുത്തതായാണു സൂചന.സംസ്ഥാനത്തെ ആദ്യ ജിഎസ്ടി തട്ടിപ്പു കേസാണിത്.


