ദില്ലി: ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് ലഭ്യമാകുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്. വികസിത രാജ്യങ്ങളായ അമേരിക്ക , ബ്രിട്ടന് എന്നിവരെ എല്ലാം പിന്തളളിയാണ് ഇന്ത്യ ഒന്നാമതെത്തിയിരിക്കുന്നത്.റിലയന്‍സ് ജിയോയുടെ കടന്നുവരവോടെയാണ് ഇന്ത്യയിലെ ഇന്റര്‍നെറ്റ് നിരക്കുകള്‍ കുത്തനെ കുറഞ്ഞത്.

ഇന്റര്‍നെറ്റിന് ഏറ്റവും കുറഞ്ഞ നിരക്ക് ഈടാക്കുന്നത് ഇന്ത്യയാണെന്ന റിപ്പോര്‍ട്ട് പുറത്ത് വിട്ടത് കേബിള്‍.കോ.യുകെ എന്ന സൈറ്റാണ്.ലോകത്തെമ്ബാടും ഉള്ള ഇന്റര്‍നെറ്റ് ചാര്‍ജുകള്‍ വിശകലനം ചെയ്ത് കേബിള്‍.കോ.യുകെ നടത്തിയ പഠനത്തില്‍ ഇന്ത്യയില്‍ ശരാശരി ഒരു ജിബി നെറ്റിന്റെ നിരക്ക് 18 രൂപയാണ. ഒരു ജിബി ഡാറ്റയ്ക്ക് ബ്രിട്ടനില്‍ 6 ഡോളറാണ് വാങ്ങുന്നത്. അമേരിക്കയില്‍ ഒരു ജിബി ഡാറ്റയ്ക്ക് 12.37 ഡോളറുമാണ് ഈടാക്കുന്നത്.


