ഡല്‍ഹി : റിപ്പോ നിരക്ക് കുറച്ച് റിസര്‍വ് ബാങ്ക്. പുതിയ നിരക്ക് 6 .25 ശതമാനമാണ്. ഇതോടെ പുതിയ വായ്പ്പാ നിരക്ക് അനുവദിക്കുകയാണ് ആര്‍ബിഐ. 25 ബേസിക്സ് പോയിന്റില്‍ കുറവ് വരുത്തിയുള്ള വായ്പ നയമാണ് ആര്.ബി.ഐ പ്രഖ്യാപിച്ചത്. 6.25 ശതമാനമായിരിക്കും റിപ്പോ നിരക്ക്.
വാണിജ്യ ബാങ്കുകള്‍ക്ക് ആര്.ബി.ഐ നല്കുന്ന വായ്പയുടെ പലിശ നിരക്കാണ് റിപ്പോ. റിപ്പോ കുറച്ചതോടെ വായ്പ പലിശ നിരക്കുകള്‍ കുറയാന്‍ അത് കാരണമാകും.റിവേഴ്സ് റിപ്പോ നിരക്ക് 6 ശതമാനമായി തുടരും. ശക്തികാന്ത് ദാസ് പുതിയ ആര്.ബി.െഎ ഗവര്‍ണറായി ചുമതലയേറ്റെടുത്തതിന് ശേഷം ഇതാദ്യമായാണ് ആര്.ബി.ഐ വായ്പ നയം പ്രഖ്യാപിച്ചത്. ധനഅവലോകന സമിതിയില്‍ മുഴുവന്‍ അംഗങ്ങളും നിരക്ക് കുറക്കുന്നതിനെ അനുകൂലിച്ചില്ല. രണ്ട് അംഗങ്ങള്‍ തീരുമാനത്തെ എതിര്‍ത്ത് വോട്ട് ചെയ്തിരുന്നു.

