രണ്ടഴ്ചക്കിടെ ഇന്ധനവില വര്‍ധിപ്പിച്ചത് 13 തവണ. ഇതോടെ പെട്രോളിന് 2.04 രൂപയും ഡീസലിന് 2.99 രൂപയും ഉയര്‍ന്നു. ശനിയാഴ്ച പെട്രോളിന് 27 പൈസയും ഡീസലിന് 26 പൈസയും വര്‍ധിച്ചു. രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം നവംബര്‍ 20 നാണ് എണ്ണക്കമ്പനികള്‍ പ്രതിദിന വിലപുതുക്കല്‍ പുനരാരംഭിച്ചത്.
കൊവിഡ് മഹാമാരിയില്‍ കടുത്ത ദുരിതത്തിലായ ജനത്തിന് കനത്ത പ്രഹരമേല്‍പ്പിക്കുന്നതാണ് ഇന്ധനവില വര്‍ധന. സെപ്റ്റംബര്‍ 22 മുതല്‍ പെട്രോളിനും ഒക്ടോബര്‍ രണ്ടുമുതല്‍ ഡീസനും വില കൂട്ടിയിരുന്നില്ല.
കോട്ടയത്ത് ഇന്ന് പെട്രോള്‍ വില 83.66 രൂപയാണ്. ഡീസല്‍ വില 77.69 രൂപയായി. തുടര്‍ച്ചയായി മൂന്ന് ദിവസം വിലവര്ധിപ്പിക്കുകയായിരുന്നു പൊതുമേഖലാ എണ്ണക്കമ്പനികള്‍. വെള്ളിയാഴ്ച പെട്രോളിന് 20 പൈസയും ഡീസലിന് 23 പൈസയുമാണ് കൂട്ടിയത്.
പാചക വാതകത്തിന്റെ വില കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 50 രൂപ കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു.


