മൂവാറ്റുപുഴ: മൂവാറ്റുപുഴയിലുണ്ടായ മഹാപ്രളയത്തില്‍ വ്യാപാരി സമൂഹത്തിനുണ്ടായ നാശനഷ്ടത്തിന്റെ കണക്കെടുപ്പ് ആരംഭിച്ചു. വ്യാവസായ വകുപ്പിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് ഇന്നലെ വെള്ളം കയറി നഷ്ടം സംഭവിച്ച കടകളില്‍ നിന്നും വിവര ശേഖരണം നടത്തിയത്. കാലവര്‍ഷത്തെ തുടര്‍ന്നുണ്ടായ മഹാപ്രളയത്തില്‍ മൂവാറ്റുപുഴയില്‍ 1250-ഓളം വ്യാപര സ്ഥാപനങ്ങളിലാണ് വെള്ളം കയറിയത്. ഓകദേശം 90-കോടിയോളം രൂപയുടെ നഷ്ടമാണ് വ്യാപാരി സമൂഹത്തിനുണ്ടാത്. ഓണം, ബക്രീദ് മുന്നില്‍ കണ്ട് കൊണ്ട് വ്യാപാരികള്‍ സമാഹരിച്ച് വച്ച സാധനങ്ങളാണ് വെള്ളപൊക്കത്തില്‍ നശിച്ചത്. വെള്ളപൊക്കത്തെ തുടര്‍ന്ന് മൂവാറ്റുപുഴയിലുണ്ടായ നാശനഷ്ടങ്ങളും, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും വിലയിരുത്താനായി കഴിഞ്ഞ മാസം മൂവാറ്റുപുഴയിലെത്തിയ മന്ത്രി എ.സി.മൊയ്തീന് വ്യാപാരികളുടെ ദുരിതങ്ങള്‍ ചൂണ്ടികാണിച്ച് മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡന്റ് അജ്മല്‍ ചക്കുങ്ങല്‍ നിവേദനം നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപാരി സമൂഹത്തിന്റെ നാശനഷ്ട കണക്കെടുപ്പിന് തുടക്കമായത്. മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡന്റ് അജ്മല്‍ ചക്കുങ്ങല്‍, താലൂക്ക് വ്യവസായ വകുപ്പ് ഓഫീസര്‍ ഗോപകുമര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് വിവരശേഖരണം നടത്തിയത്. വിവരശേഖരണം വരും ദിവസങ്ങളില്‍ തുടരും…


