തടസങ്ങളില്ലാതെ നെറ്റ് വര്‍ക്ക് ലഭിക്കുന്നതില്‍ തിരുവനന്തപുരത്തും എയര്‍ടെല്‍ ഒന്നാമത്. ഇന്ത്യയില്‍ തിരുവനന്തപുരം ഉള്‍പ്പെടെയുള്ള 49 നഗരങ്ങളില്‍ നടത്തിയ പഠനത്തിലാണ് എയര്‍ടെല്‍ ഒന്നാമത് എത്തിയത്. മികച്ച ഗെയിമിങ്, വീഡിയോ അനുഭവം, ഡൗണ്‍ ലോഡിനുള്ള വേഗത, ഏറ്റവും മികച്ച ശബ്ദാനുഭവം ഉള്‍പ്പടെയുള്ള നാലു ടോപ്പ് അവാര്‍ഡുകളാണ് എയര്‍ടെല്ലിന് ലഭിച്ചത്.
കൊവിഡ് കാലത്ത് ആളുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിലും വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിലും ഓണ്‍ലൈന്‍ പഠനത്തിലും, മൊബൈല്‍ നെറ്റ്വര്ക്കുകള് നിര്‍ണായകമായ പങ്ക് വഹിക്കാനായതാണ് എയര്‍ടെല്ലിന് വീണ്ടും പുരസ്കാരം നേടാന്‍ ആയത്.


