സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഇന്നലെ താഴേക്ക് ഇടിഞ്ഞ സ്വര്‍ണ വിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഒരു പവന് സ്വര്‍ണത്തിന് 120 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഒരു പവന് സ്വര്‍ണത്തിന്റെ വിപണി വില 37,320 രൂപയാണ്.
ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 15 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 4650 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും ഇന്നലെ ഇടിവുണ്ടായി. 10 രൂപയാണ് ഇന്നലെ കുറഞ്ഞത്. നിലവില്‍ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3845 രൂപയാണ്.
സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 62 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.


