കൊച്ചി: കാനറാ ബാങ്ക് സൈബര്‍ സുരക്ഷ അവബോധ ഗാനം പുറത്തിറക്കി. ഈ മാസം ആരംഭിച്ച സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണ ക്യാമ്പയിനിന്റെ ഭാഗമായാണ് സൈബര്‍ സുരക്ഷ അവബോധ ഗാനം പുറത്തിറക്കിയത്. കാനറാ ബാങ്ക് ജീവനക്കാര്‍ തന്നെ അണിനിരക്കുന്ന വീഡിയോയിലൂടെ വിവിധ തരം ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച് ആളുകളില്‍ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യമിടുന്നത്.
ബഹുജന അവബോധം സൃഷ്ടിക്കാന്‍ ഹിന്ദി, മറാത്തി, മലയാളം, ബംഗാളി, കൊങ്കണി, തുളു, ഹരിയാന്‍വി, ഭോജ്പുരി, മൈഥിലി, ആസ്സാമീസ്, തമിഴ്, കന്നട, തെലുങ്ക്, ഗുജറാത്തി, ഒഡിയ, പഞ്ചാബി എന്നിങ്ങനെ 16 ഭാഷകളിലായാണ് വീഡിയോ ഇറക്കിയിരിക്കുന്നത്. കാനറാ ബാങ്കിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ഗാനത്തിന്റെ വീഡിയോ അപ്ലോഡ് ചെയ്തത്.


