സ്വര്‍ണ്ണവില 40,000 വും കടന്ന് മുന്നോട്ട് കുതിക്കുന്നു. തുടര്‍ച്ചയായ 10 ദിവസവും സ്വര്‍ണ്ണ വില കൂടി. ഇന്ന് പവന് 160 രൂപകൂടി 40,160 രൂപയായി. 5020 രൂപയാണ് ഗ്രാമിന്റെ വില. കോവിഡ് വ്യാപനം ആഗോള സമ്പദ്ഘടനയില്‍ ഉയര്‍ത്തുന്ന ഭീഷണിയാണ് വിലവര്‍ധനവിനുപിന്നില്‍. സ്വര്‍ണ്ണവില വീണ്ടും വര്‍ധിക്കും. ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 1,976.10 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ദേശീയ വിപണിയില്‍ 10 ഗ്രാം സ്വര്‍ണത്തിന്റെ വില 53,200 രൂപയായി ഉയര്‍ന്നു.

