തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ യോജിച്ച പ്രതിഷേധങ്ങള്‍ക്ക് രൂപം നല്കാന് തീരുമാനിച്ച് സര്‍വകക്ഷി യോഗം പിരിഞ്ഞു. ഇതിനായി മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ചുമതലപ്പെടുത്തി. ഇതിനായി പ്രത്യേക നിയമസഭാ സമ്മേളനം ചേരണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം യോഗത്തില്‍ പങ്കെടുത്തു. തിരുവനന്തപുരത്ത് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ രാഷ്ട്രീയ കക്ഷികളും മതസാമുദായിക സംഘടനകളും അടക്കം നിരവധി പ്രതിനിധികളാണ് പങ്കെടുത്തത്.ഭരണഘടനാ സംരക്ഷണത്തിന് ഒരു കുടക്കീഴില് അണിനരന്ന് കൊണ്ടുള്ള പ്രക്ഷോഭങ്ങള്‍ ഉണ്ടാകണമെന്നും അതിന് വേണ്ടിയാണ് സര്‍വകക്ഷിയോഗം വിളിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി.


