നിലപാടുകള്‍ പറയാന്‍ മാത്രമുള്ളതല്ല, പ്രാവര്‍ത്തികമാക്കാന്‍ കൂടിയുള്ളതാണെന്ന് ഒരിക്കല്‍കൂടി അക്ഷരം പ്രതി തെളിയിച്ച് മാത്യു കുഴലനാടന്‍
തിരുവനന്തപുരം : നിലപാടുകള്‍കൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലെ മിന്നും താരമായി മാറി കെപിസിസി ജനറല്‍സെക്രട്ടറി ഡോ. മാത്യു എം കുഴല്നാടന്. സ്ഥാനമേറ്റ് മിനിട്ടുകള്‍ക്കകം നിലവില്‍ ചുമതലയുണ്ടായിരുന്ന പ്രഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം രാജിവച്ചുകൊണ്ടായിരുന്നു കുഴല്‍നാടന്റെ പുതിയ തുടക്കം. ഒരാള്‍ക്ക് ഒറ്റ പദവി എന്ന നിലപാടുകാരായ കോണ്‍ഗ്രസ്സുകാരുടെ മുന്‍നിരയില്‍ തന്നെയായിരുന്നു കുഴലനാടന്‍ എന്നും. പുതിയ സ്ഥാനം തന്നെതേടിയെത്തിയപ്പോഴും നിലപാടില്‍ വെളളം ചേര്‍ക്കാത്ത വ്യക്തിത്വം.
അര്‍ഹരായ ഒരുപാട് നേതാക്കള്‍ കോണ്‍ഗ്രസ്സിലുണ്ടെന്നും അതിനാല്‍ താനും ഒറ്റപ്പദവിയിലേയ്ക്ക് ഒതുങ്ങുകയാണെന്നും വ്യക്തമാക്കിക്കൊണ്ടാണ്
രാജിക്കത്ത് കെ.പി.സി.സി പ്രസിഡന്റിനും, ദേശീയ ചെയര്മാന് ശശി തരൂരിനും കൈമാറുകയും ചെയ്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ :
കെ.പി.സി.സി പുനഃസംഘടനയില്‍ ഒരാള്‍ക്ക് ഒരു പദവി എന്ന തത്വം പാലിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായി ഞാന്‍ കാണുന്നു. എം.എല്‍.എ മാരെ ഭാരവാഹിത്വത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയത് നല്ല മാതൃകയായി. ഇത് പാര്‍ട്ടിയില്‍ ഒരു സംസ്കാരമായാല്‍ നന്നായിരിക്കും. വി ഡി സതീശനും, ടി എന്‍ പ്രതാപനും, എ. പി അനില്‍കുമാറും കൈക്കൊണ്ട നിലപാട് ശ്ലാഘനീയമാണ്.
എല്ലാ പദവികളിലേക്കും അര്‍ഹരായ ഒരുപാട് നേതാക്കള്‍ കോണ്‍ഗ്രസ്സിലുണ്ട്. എന്നാല്‍, അവര്‍ക്ക് നല്കാന് കഴിയുന്നത്ര അവസരങ്ങളോ പദവികളോ ഇല്ലാ എന്നിരിക്കെ. ഏതാനും ആളുകള്‍ എല്ലാ പദവികളും സ്വന്തമാക്കുന്നത് അനീതിയാണ്. കെ.പി.സി.സി പ്രസിഡന്റിന്റെ ഈ നിലപാടിനോട് പൂര്‍ണ്ണ യോജിപ്പാണ് ഉള്ളത്. മുമ്പ് ഈ നിലപാടിന് ഞാന്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു.
നിലപാടുകള്‍ പറയാന്‍ മാത്രമുള്ളതല്ലല്ലോ.. അതു കൊണ്ട് കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിതനായ നിലക്ക്, ഞാന്‍ നിലവില്‍ വഹിക്കുന്ന പ്രഫഷണല്‍ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനം രാജി വച്ച വിവരം അറിയിക്കട്ടെ. രാജിക്കത്ത് ബഹു: കെ.പി.സി.സി പ്രസിഡന്റിനും, ദേശീയ ചെയര്മാന് ശശി തരൂരിനും ഇ മെയില്‍ ആയി അയച്ച് നല്‍കിയിട്ടുണ്ട്.