കൊച്ചി : ഭരണഘടനാ ദിനം നമ്മുടെ ഉത്തരവാദിത്തങ്ങളെ ഓര്‍മിപ്പിക്കുന്ന ദിനം കൂടെയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തില്‍ എഴുപതാമത് ഭരണഘടനാ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശൈശവ അവസ്ഥയില്‍ നിന്നും ഭരണഘടനായാണ് നമ്മളെ ഇന്ത്യന്‍ പൗരന്മാരാക്കിയത്. സ്വതന്ത്ര ഭാരതത്തില്‍ ജനിച്ച നാം നമ്മുടെ അവകാശങ്ങളെക്കുറിച്ചും ഉത്തരവാദിത്തങ്ങളെക്കുറിച്ചും കൂടുതല്‍ ബോധവാന്മാരാകണമെന്ന് അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ സ്കൂള്‍ മുറ്റത്ത് അശോക മരവും നട്ടു. ജില്ലാ കളക്ടര്‍ എസ്. സുഹാസ് , ഗവര്‍ണറുടെ പത്നി രേഷ്മ ആരിഫ് , കെ.വി.എസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി. കരുണാകരന്, പ്രിന്‍സിപ്പല്‍ ആര് സുരേന്ദ്രന് , വൈസ് പ്രിന്‍സിപ്പല്‍ വി.കെ. സുധീന തുടങ്ങിയവര്‍ പങ്കെടുത്തു.

