കാക്കനാട് : സമഗ്ര കാര്‍ഷിക വികസന പദ്ധതികള്‍ക്ക് ഊന്നല്‍ നല്കി ജില്ലാ പഞ്ചായത്ത് ബജറ്റ്. ഭവന നിര്‍മ്മാണ പദ്ധതിക്കായി 14 കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
2020-21 വര്‍ഷത്തെ പ്രതീക്ഷിക്കുന്ന വരവ് തുക 180,46,16,470 രൂപയും പ്രതീക്ഷിക്കുന്ന ചെലവ് തുക 178, 09, 61, 106 രൂപയും നീക്കി ബാക്കി തുക 2, 36,55, 364 രൂപയും ആയ ബജറ്റാണ് അവതരിപ്പിച്ചത്. കോവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കര്‍ഫ്യൂ നിലനില്‍ക്കുന്നതിനാല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചായിരുന്നു ബജറ്റ് അവതരണം. വൈസ്.പ്രസിഡന്റ് അബ്ദുള്‍ മുത്തലിബ് ആണ് ബജറ്റ് അവതരിപ്പിച്ചത്. നേര്യമംഗലത്തെ ജില്ലാ കൃഷിത്തോട്ടത്തിന് ഒരു കോടി രൂപയും പൊതുമരാമത്ത് ജോലികള്‍ക്കായി 74 കോടി 60 ലക്ഷം രൂപയും മാറ്റിവച്ചു. ഡയാലിസിസ് രോഗികള്‍ക്കും ഹീമോഫീലിയ രോഗികള്‍ക്കും ബജറ്റില്‍ തുക മാറ്റിവച്ചു.
ആലുവയിലും ഒക്കലിലും പ്രവര്‍ത്തിക്കുന്ന വിത്ത് ഉല്പാദന കേന്ദ്രങ്ങള്‍ക്ക് 50 ലക്ഷം രൂപ വീതം കാര്‍ഷിക വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ വകയിരുത്തി. വൈറ്റിലയിലെ തെങ്ങ് നഴ്സറി ഫാമിനും 50 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി നെല്‍കൃഷി വികസനത്തിനായി രണ്ട് കോടി രൂപയാണ് മാറ്റി വച്ചത്. കാര്‍ഷിക മേഖലയിലെ യന്ത്രവല്‍കരണത്തിന് ഒരു കോടി രൂപയും കൈത്തറി മേഖലക്ക് 10 ലക്ഷം രൂപയുമാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പ്രിയദര്‍ശിനി ഓഡിറ്റോറിയത്തിന്റെ ശീതീകരണത്തിനായി 25 ലക്ഷം രൂപയും പൊതു കുടിവെള്ള പദ്ധതികളുടെ സ്ഥാപിക്കലിനും പരിപാലനത്തിനുമായി രണ്ട് കോടി രൂപയും ബജറ്റില്‍ നീക്കി വച്ചിട്ടുണ്ട്. പെരിയാര്‍ മേല്‍പ്പാല നടപ്പാത പദ്ധതി (50 ലക്ഷം), മാനസിക-ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി സ്കോളര്‍ഷിപ്പ് ( 2 കോടി), വൃദ്ധസദനങ്ങള്‍ക്കും അനാഥാലയങ്ങള്‍ക്കും സഹായഹസ്ത പദ്ധതി ( ഒരു കോടി), വിദ്യാലയങ്ങളുടെ അറ്റകുറ്റപണികള്‍ (ആറ് കോടി 75 ലക്ഷം), ആലുവ ജില്ലാ ആശുപത്രി പ്രത്യേക വികസന പദ്ധതി ( ഒരു കോടി) , വനിതാ സുരക്ഷാ പദ്ധതി (40 ലക്ഷം) , പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കായി പഠന മുറി പൂര്‍ത്തീകരണ പദ്ധതി ( 2 കോടി) എന്നിവക്കും ബജറ്റില്‍ തുക വകയിരുത്തി. വികസനം, പൊതുമരാമത്ത് , സാമൂഹ്യനീതി, വിദ്യാഭ്യാസം, ആരോഗ്യമേഖല, വനിതാ മേഖലാ , പട്ടികജാതി-പട്ടിക വര്‍ഗ്ഗ മേഖല തുടങ്ങിയ മേഖലകളെയും ഉള്‍പ്പെടുത്തിയുള്ള സമഗ്ര വികസന പ്രവര്‍ത്തനങ്ങളാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.