മൂവാറ്റുപുഴ: ഭയപ്പെടേണ്ട ഒപ്പം കൂടെ ഞങ്ങളുണ്ട് എന്ന സന്ദേശമുയര്‍ത്തി ത്രിവേണി സെന്റ് മേരീസ് യാക്കോബായ സുറിയാനിപള്ളിയില്‍ ശവസംസ്ക്കാരത്തിന് ഡി.. വൈ.എഫ്.. ഐ വാളന്റിയര്മാരെത്തി. ഇന്നലെ മരണപ്പെട്ട പായിപ്ര പുന്നേടത്തുമൂലയില് കുര്യാച്ചന് കൊവിഡ് സ്ഥിതികരിച്ചതോടെയാണ് സംസ്ക്കാരം ഡി.വൈ.എഫ്.ഐ ഏറ്റെടുത്തത്. കൊവിഡ് പ്രൊട്ടോകോള്‍ പാലിച്ചാണ് സംസ്ക്കാരം നടത്തിയത്. മൃദുദേഹം ആശുപത്രിയില്‍ നിന്നും പള്ളി സിമത്തേരിയില്‍ എത്തിച്ചതിനെതുടര്‍ന്ന് പള്ളിവികാരിയുടെ തിരുകര്‍മ്മങ്ങള്‍ക്കുശേഷം പി.പി.ഇ കിറ്റ് അണിഞ്ഞ വാളന്റിയര്‍മാര്‍ സംസ്ക്കാര ശിശ്രൂഷക്ക് നേതൃത്വം നല്കി.
മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തു മെമ്പറും ഡി.വൈ.എഫ്.ഐ ബ്ലോക്ക് ട്രഷറുമായ റിയാസഖാന്റെ നേതൃത്വത്തില്‍ വാളന്റിയര്‍മാരായ പായിപ്ര മേഖല സെക്രട്ടറി അന്‍സല്‍ മുഹമ്മദ്, പ്രസിഡന്റ് അജിന് അശോക് , ലാലു പിജി ,വിഷ്ണു എം.ആര്, അനന്ദു രാജ്മോഹന്‍, അന്‍സില്‍, ആനന്ത് എന്നിവരാണ് സംസ്ക്കാര ചടങ്ങില്‍ പങ്കെടുത്തത്. തുടര്‍ന്ന് പള്ളിയും പരിസരവും പ്രവര്‍ത്തകര്‍ അണുവിമുക്തമാക്കുകയും ചെയ്തു.