മുംബൈ: അജിത് പവാറിനെ തള്ളി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. സഖ്യനീക്കം തന്റെ അറിവോടെയല്ലെന്ന് പവാര്‍ പ്രതികരിച്ചു. അജിത് പവാറിന്റേത് വ്യക്തിപരമായ തീരുമാനമാണെന്നും പാര്‍ട്ടിയുടേതല്ലെന്നും ശരദ് പവാര്‍ ശിവസേനയെ അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു പവാറിന്റെ പ്രതികരണം.
