മൂവാറ്റുപുഴ: മുവാറ്റുപുഴ ഹൗസിംഗ് സഹകരണ സംഘത്തിന്റെ പ്രസിഡന്റായി കെ.എ.നവാസിനെയും, വൈസ്പ്രസിഡന്റായി വി.കെ.വിജയനെയും തെരഞ്ഞെടുത്തു. ഇന്നലെ ചേര്‍ന്ന ബാങ്കിന്റെ പുതിയ ഭരണസമിതി യോഗമാണ് കെ.എ.നവാസിനെ പ്രസിഡന്റിനെയും, വി.കെ.വിജയനെ വൈസ്പ്രസിഡന്റായും തെരഞ്ഞെടുത്തത്.
യോഗത്തില്‍ ഭരണസമിതി അംഗങ്ങളായ പി.എ.അനില്‍ കുമാര്‍, സി.പി.ജോയി, യു.ആര്.ബാബു, വി.കെ.മണി, സജി ഏലിയാസ്, കെ.എ.സനീര്‍, കെ.ജി.സത്യന്, ജയശ്രീ ശ്രീധരന്, വിദ്യ പ്രസാദ്, പി.ജി.ശാന്ത, എം.കെ.സന്തോഷ്, സംഘം സെക്രട്ടറി വി.ടി.ആനന്ദവല്ലി എന്നിവര്‍ സംമ്പന്ധിച്ചു. സി.പി.ഐ മൂവാറ്റുപുഴ മണ്ഡലം സെക്രട്ടറിയേറ്റ് അംഗവും, എ.ഐ.റ്റി.യു.സി.സംസ്ഥാന കമ്മിറ്റി അംഗവുമായ കെ.എ.നവാസ് മൂവാറ്റുപുഴ നഗരസഭയുടെ മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സ്ഥാനവും വഹിച്ചിട്ടുണ്ട്..


