മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ആരംഭിക്കുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർകളിലേക്ക് ആവശ്യമായ സാധനസാമഗ്രികൾ ഡിവൈഎഫ്ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി കൈമാറി. മൂവാറ്റുപുഴ മുനിസിപ്പൽ ടൗൺ ഹാളിൽ ആരംഭിച്ചിട്ടുള്ള കളക്ഷൻ സെന്ററിൽ ഡിവൈഎഫ്ഐ എറണാകുളം ജില്ലാ സെക്രട്ടറി എ അൻഷാദ് മുൻസിപ്പൽ ചെയർപേഴ്സൺ ഉഷ ശശിധരന് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. കട്ടിലുകൾ, ബെഡ്ഡുകൾ, ബെഡ്ഷീറ്റുകൾ, സാനിറ്റൈസർകൾ, വാഷിംഗ് ലോഷൻ, ബക്കറ്റ് എന്നിവയാണ് കൈമാറിയത്. ചടങ്ങിൽ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി അനീഷ് എം മാത്യു, ബ്ലോക്ക് പ്രസിഡണ്ട് ഫെബിൻ പി മൂസ മുനിസിപ്പൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രാജി ദിലീപ്, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ അനീഷ് കെ കെ, എൽദോസ് ജോയ് എന്നിവർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.