തിരുവനന്തപുരത്ത് കോവിഡ് 19 ന്റെ സാമൂഹ്യവ്യാപനം റിപ്പോർട്ട് ചെയ്ത സാഹ്യചര്യത്തിൽ 5000 റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ ഉടനെ ലഭ്യമാക്കുമെന്ന് ശശി തരൂൂർ എം പി. ക്രിട്ടിക്കൽ കണ്ടൈനമെന്റ് സോണുകളായി പ്രഖ്യാപിച്ച തന്റെ മണ്ഡലത്തിലെ പ്രദേശങ്ങളിൽ (Zone II & III – തിരുവനന്തപുരം കോര്പറേഷൻ, കോട്ടുകാൽ, കരിംകുളം, പൂവാർ, കുളത്തൂർ ഗ്രാമ പഞ്ചായത്തുകളുടെ പരിധിയിൽ) കൂടുതൽ ടെസ്റ്റുകൾ നടത്തണം എന്ന ജനങ്ങളുടെ ആവശ്യത്തിന് പരിഹാരമായി ആണ് ഇവ ലഭ്യമാക്കുന്നത്.
ഇതിലേക്കായി തന്റെ MPLADS ഫണ്ടിൽ നിന്നും നേരത്തെ SCTIMST ടെസ്റ്റ് കിറ്റുകൾക്കായി മാറ്റി വെച്ച തുകയിൽ നിന്നും ഇരുപത്തിയഞ്ച് ലക്ഷത്തി ഇരുപതിനായിരം രൂപയ്ക്ക് (Rs 2,520,000 Lakhs) അയ്യായിരം (5000 Nos) കോവിഡ് 19 റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ (Rapid Antigen Test Kits) വാങ്ങാനുള്ള നിർദേശം ഇന്ന് ഡിസ്ട്രിക്ട് കലക്ടർക്ക് നൽകി.
നിലവിൽ ഇന്ത്യയിൽ ICMR approval ഉള്ള ഒരു റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റ് നിർമ്മാതാവ് മാത്രമേ ഉള്ളു. ഒരു സൗത്ത് കൊറിയൻ (South Korean) കമ്പനിയുടെ ഇന്ത്യയിലെ നിർമ്മാണശാലയിൽ ഉണ്ടാക്കുന്നവ ആണിത്.
ഡോ. ശശി തരൂർ എംപി ഇന്ത്യയിലെ സൗത്ത് കൊറിയൻ അംബാസഡറോട് സംസാരിച്ച് ഇവയുടെ അടിയന്തര ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്.


