കൊച്ചി : കോവിഡ് രോഗം മൂലം അന്തരിച്ച യാക്കൂബ് ഹുസൈൻ സേട്ടിന്റെ ഭാര്യ സറീന യാക്കൂബ് (53) മകൾ സഫിയ യാക്കൂബ് (32) മകൻ ഹുസൈൻ യാക്കൂബ് (17)എന്നിവർ രോഗം ഭേദമായതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രി വിട്ടു. ഭാര്യയെ മാർച്ച് 24 നും മക്കളെ ഏപ്രിൽ ഒന്നിനുമാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. മട്ടാഞ്ചേരി സ്വദേശികളാണ് യാക്കൂബിന്റെ കുടുംബം .

