ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ #RaiseToRice ചലഞ്ചില്‍ മുഴുവന്‍ അഗതിമന്ദിരങ്ങള്‍ക്കും ആവശ്യത്തിനുള്ള അരി വീതം വിതരണം ചെയ്യുന്നതിന്റെ ഭാഗമായി മുവാറ്റുപുഴ ശ്രീമൂലം ക്ലബ് 500 കിലോ അരി സംഭാവന ചെയ്തു. സമൂഹത്തിലെ ഏറ്റവും സാധാരണക്കാര്‍ താമസിക്കുന്ന നഗര പരിധിയിലുള്ള മുറിക്കല്ല്, പുല്‍പ്പറമ്പ് , മയിലാടിമല കോളനി , എകെജി കോളനി, 26ാം വാര്‍ഡ് നിവാസികള്‍ക്ക് 15 ദിവസത്തേക്ക് ഭക്ഷണപദാര്‍ത്ഥങ്ങള്‍ എല്ലാം അടങ്ങിയ കിറ്റുകളും വിതരണം നടത്തി. ക്ലബ് അങ്കണത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എംപി .ഡീന്‍ കുര്യാക്കോസ് ചെക്ക് ഏറ്റ് വാങ്ങി. വിതരണ ഉത്ഘാടനം ക്ലബ് പ്രസിഡന്റ് സജീവ് മാത്യൂ നീര്‍വഹിച്ചു.

