മൂവാറ്റുപുഴ: മുന്‍ നഗരസഭാ ചെയര്‍മാനും, ദിര്‍ഘകാലം നഗരസഭാ കൗണ്‍സിലറുമായിരുന്ന കെ.കെ.ജയപ്രകാശിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മൂവാറ്റുപുഴ പ്രസ്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ അനുശോചന യോഗം നടന്നു. സോഗത്തില് ഡീന്‍കുര്യാക്കോസ് എം.പി, എല്‍ദോ എബ്രഹാം എം.എല്‍.എ, മുന്‍എം.എല്‍.എ ബാബുപോള്‍, നഗരസഭ വൈസ്ചെയര്‍മാന്‍ പി.കെ.ബാബുരാജ്, മുന്‍നഗരസഭ ചെയര്മാന്മാരായ എം.എ.സഹീര്‍, മേരി ജോര്‍ജ് തോട്ടം, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രമീള ഗിരീഷ്കുമാര്‍, നഗരസഭ കൗണ്‍സിലര്‍മാരായ കെ.എ.അബ്ദുല്‍സലാം, പി.പ്രേംചന്ദ്, പി.വൈ.നൂറുദ്ദീന്‍, ജയകൃഷ്ണന് നായര്‍, ജിനു ആന്റണി, ഷാലിന ബഷീര്‍, ഡി.സി.സി.ജനറല്‍ സെക്രട്ടറി പി.പി.എല്‍ദോസ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.എസ്.സലീംഹാജി, സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.എം.ഹാരിസ്, മുസ്ലിം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി എം.എം.സീതി, മേള പ്രസിഡന്റ് എസ്.മോഹന്‍ദാസ്, സെക്രട്ടറി പി.എം.ഏലിയാസ്, വെള്ളൂര്‍കുന്നം മഹാദേവ ക്ഷേത്രം ട്രസ്റ്റ് ട്രഷറര്‍ പി.രജ്ജിത്ത്, വെള്ളൂര്‍കുന്നം റസിഡന്‍സ് അസോസിയേഷന് പ്രസിഡന്റ് പി,കൃഷ്ണകുമാര്‍, പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് ടി.എസ്.ദില്‍രാജ്, സെക്രട്ടറി പി.എസ്.രജേഷ് എന്നിവര്‍ സംമ്പന്ധിച്ചു.