മൂവാറ്റുപുഴ പൊതുജനങ്ങള്‍ക്ക് സൗജന്യ സേവനം ലഭ്യമാക്കുന്ന ആയുര്‍ഷീല്‍ഡ് ആയുര്‍വേദ ഇമ്മ്യൂണിറ്റി ക്ലിനിക്ക് മൂവാറ്റുപുഴ സംവര്‍ത്തിക ആയുര്‍വേദ ആശുപത്രിയില്‍ ഡീന്‍ കുര്യാക്കോസ് എം. പി. ഉദ്ഘാടനം ചെയ്തു. കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആയുര്‍വേദ ചികിത്സയിലൂടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യവുമായി ആരംഭിക്കുന്ന പദ്ധതിയാണിത്. സംസ്ഥാന തലത്തില്‍ പതിനഞ്ചംഗ വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ കേരളത്തിലുടനീളം ഒരേ പ്രോട്ടോക്കോള്‍ പാലിച്ചാണ് ചികിത്സകള്‍ നടത്തുക. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഉഷാ ശശിധരന്, വാര്‍ഡ് കൗണ്‍സിലര്‍ സെലിന് ജോര്‍ജ്ജ്, മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് സി. എസ്. അജ്മല്‍, ഡോ. പ്രസന്നകുമാരി, ഡോ. പ്രതീഷ് ജി., സംവര്‍ത്തിക മാനേജിംഗ് ഡയറക്ടര്‍ പി. ജി. സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. രോഗപ്രതിരോധത്തിന് ആയുര്‍വേദം എന്ന സന്ദേശവുമായി കേരളത്തിലെ എല്ലാ ആയുര്‍വേദ സംഘടനകളും സംയുക്തമായി, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യന്‍ ഇന്‍ഡസ്ട്രീസ്, കേരളാ ഘടകത്തിന്റെ ഏകോപനത്തിലാണ് ആയുര്‍ഷീല്‍ഡ് പ്രതിരോധ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നത്. സംവര്ത്തികയില് എല്ലാ ചൊവ്വാ, വെള്ളി ദിവസങ്ങളിലും രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെ സൗജന്യ ക്ലിനിക്ക് പ്രവര്‍ത്തിക്കും. രോഗപരിശോധന പൂര്‍ണ്ണമായും സൗജന്യമായിരിക്കും.

