മൂവാറ്റുപുഴ: മുസ്ലിം ലീഗ് പായിപ്ര പഞ്ചായത്ത് കമ്മിറ്റി യുടെ നേതൃത്വത്തിൽ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് ടിവി വിതരണം നടത്തി. പേഴക്കാപ്പിള്ളി ലീഗ് ഹൗസിൽ നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് വിഇ നാസ്സർ വിതരണോൽഘാടനം നടത്തി. ഷാഫി മുതിരക്കാലായിൽ അദ്യക്ഷത വഹിച്ചു. ഡിവിഷൻ ഭാരവാഹികളായ വിഎം ബഷീർ വൈസ് പ്രസിഡന്റ് വിഎം ബഷീർ, ടിഎൻ ലത്തീഫ് ഹാജി, നൗഷാദ് എളുമല, നാസർ വിഎം, ബഷീർ കൈനിക്കൽ, യൂത്ത് ലീഗ് നേതാക്കളായ ശബാബ് വലിയപറമ്പിൽ, നിസാം തെക്കേക്കര, റഫീസ് വെള്ളിരിപ്പിൽ, മുഹമ്മദ് പുള്ളിച്ചാലിൽ എന്നിവർ സംസാരിച്ചു.