കോവിഡ് 19 വ്യാപനം പ്രതിരോധിക്കുന്നതിന് ഹാന്‍ഡ് സാനിറ്റൈസര്‍ ഡിസ്പെന്സറുമായി വ്യവസായപരിശീലനവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കൊല്ലത്തെ ഗവ. ബേസിക് ട്രെയിനിംഗ് സെന്റര്‍. ബിടിസിയിലെ കെമിക്കല്‍ സെക്ടറിനു കീഴിലുള്ള ഇന്‍സ്ട്രുമെന്റേഷന്‍ ട്രേഡിലെ ട്രെയിനികളും ഇന്‍സ്ട്രക്ടര്‍മാരും ചേര്‍ന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ കമ്മറ്റിയുടെ സഹകരണത്തോടെ സെന്‍സര്‍ സംവിധാനമുള്ള ഡിസ്പെന്സര് നിര്‍മ്മിച്ചത്. ഒരു ലിറ്ററിന്റെ ഡിസ്പെന്‍സറിന് 1500 രൂപയും രണ്ടു ലിറ്ററിന്റേതിന് രണ്ടായിരം രൂപയുമാണ് വില. ബിടിസിയിലെ ലാബറട്ടറി അസിസ്റ്റന്റ് ട്രേഡ് വിദ്യാര്‍ഥികളും ഇന്‍സ്ട്രക്ടര്‍മാരും ചേര്‍ന്ന് നിലവില്‍ സാനിറ്റൈസറും ഉല്‍പ്പാദിപ്പിക്കുന്നുണ്ട്.
ബിടിസി പ്രിന്‍സിപ്പാള്‍ മിനിയുടെ നേതൃത്വത്തില്‍ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ ഓട്ടോമാറ്റിക് ഡിസ്പെന്സര് കൈമാറി. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എസ് യു രാജീവ് ഏറ്റുവാങ്ങി. ചീഫ് സെക്രട്ടറി, തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, വ്യവസായപരിശീലനവകുപ്പ് ഡയറക്ടര്‍ എന്നിവരുടെ ഓഫീസുകള്‍, കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സ് എന്നിവിടങ്ങളിലും ഡിസ്പെന്സര് കൈമാറി. ഓഫീസുകള്‍ ഉള്‍പ്പെടെ കൂടുതല്‍ പേര് എത്തുന്ന സ്ഥലങ്ങളില്‍ ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്പെന്സര് ഏറെ സുരക്ഷിതവും പ്രയോജനപ്രദവുമാകും.


