മൂവാറ്റുപുഴ : കേരളവും ബംഗാളും തമ്മിലുള്ള സാംസ്കാരിക വിനിമയ സൗഹൃദ ഭാഗമായി സംഘടിപ്പിക്കപ്പെട്ട പൈതൃകം സന്ദര്‍ശന യാത്ര ചരിത്രമായി. ബംഗാളിലെ ചരിത്ര നഗരങ്ങള്‍ സന്ദര്‍ശിച്ച വിച്ച് മൂവാറ്റുപുഴയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്കായ് പത്ത് ദിവസത്തെ സന്ദര്‍ശനമായിരുന്നു ബംഗാളില്‍ സജ്ജീകരിച്ചിരുന്നത്.
കൊല്‍ക്കത്ത നഗരവും ചരിത്ര നഗരങ്ങളും ബംഗാളിന്റെ സാംസ്കാരിക പൈതൃക കേന്ദ്രങ്ങളും ഗ്രാമങ്ങളും അടക്കം ലോവര്‍ ഹിമാലയ ഡാര്‍ജിലിംഗ് മലനിരകളില്‍ കൂടി യാത്രാ സംഘം സന്ദര്‍ശിച്ചു . സിലിഗുരി കലിം പോങ് തുടങ്ങി, ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ തേയില കൃഷി വ്യാപിപ്പിക്കുന്നതില്‍ ചരിത്രപരമായ പങ്കുവഹിച്ച എസ്റ്റേറ്റുകളും പൗരാണിക ബുദ്ധക്ഷേത്രങ്ങളും സന്ദര്‍ശിക്കാനുള്ള ഭാഗ്യവും യാത്രാ സംഘത്തിന് ലഭിച്ചു. സാധാരണ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കാത്ത ബംഗാള്‍ കടുവകളുടെ ആസ്ഥാനവും ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍ വനമായ സുന്ദര്‍ബനില്‍ ഒരു ദിവസത്തെ താമസവും യാത്ര അംഗങ്ങള്‍ക്ക് ഒരുക്കിയിരുന്നു.
ബംഗാള്‍ പൈതൃക യാത്ര സന്ദര്‍ശന പരിപാടി വെസ്റ്റ് ബെംഗാള്‍ പി ഡി സി എല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറും, ബംഗാള്‍ ചീഫ് മിനിസ്റ്ററുടെ ഒഎസ് ഡി ആന്‍ഡ് സെക്രട്ടറി കൂടിയായ ഡോക്ടര്‍ പി ബി സലിം’ ഐ എ എസ്, കൊല്‍ക്കത്തയില്‍ ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ പെഴക്കാപ്പിള്ളി മീരാസ് ഡിജിറ്റല്‍ ലൈബ്രറി യാ ണ് പൈതൃക പഠന യാത്ര സംഘടിപ്പിച്ചത്. യാത്രയുടെ സമ്പൂര്‍ണ്ണ ചിലവുകള്‍ വഹിച്ചതും മിരാസ് ലൈബ്രറിയാണ്. അനുപോള്‍ , സി ജെ സച്ചിന്, പി ബി അനൂപ് ഫൈസല്‍ എം എസ്. അബ്ബാസ് ഇടപ്പിള്ളി, അസീസ് കുന്നപ്പിള്ളി എന്നിവര്‍ യാത്രാ സംഘത്തെ നയിച്ചു. വരും വര്‍ഷങ്ങളിലും സാധാരണ ജനങ്ങള്‍ക്കായി ഇത്തരം യാത്ര പരിപാടികള്‍ സംഘടിപ്പിക്കുമെന്നും വിദ്യാര്‍ഥികള്‍ക്കായി മൂന്ന് ദിവസത്തെ പ്രകൃതി പഠന യാത്ര മെയ് ആദ്യവാരത്തില്‍ ഉണ്ടാകുമെന്നും യൂത്ത് ഡെവലപ്മെന്റ് സെന്ററിനു വേണ്ടി അസീസ് കുന്നപ്പിള്ളി അറിയിച്ചു.


