നെഹ്റു ഫൗണ്ടേഷന് സംസ്ഥാന സമിതിയുടെ ഈ വര്‍ഷത്തെ ജവഹര്‍ലാല്‍ നെഹ്റു എക്സലന്‍സ് അവാര്‍ഡിന് കേരളകൗമുദി തിരുവനന്തപുരം യൂണിറ്റിലെ ചീഫ് റിപ്പോര്‍ട്ടര്‍ കോവളം സതീഷ് കുമാര്‍ അര്‍ഹനായി. കെ.എസ്.ആര്.ടി.സിയിലെ പ്രതിസന്ധിയെക്കുറിച്ച് കേരളകൗമുദിയില്‍ പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് അവാര്‍ഡ്.
ഗ്രാമീണ മേഖലയിലെ ആരോഗ്യസേവന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് ഡോ. സി.എ. മോഹനന്, ഡോ. വി.കെ. അബ്ദുല്‍ അസീസ്, വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് ടെസി ജോണ്‍ എന്നിവര്‍ക്കും എക്സലന്‍സ് അവാര്‍ഡുകള്‍ നല്‍കും. ജവഹര്‍ലാല്‍ നെഹ്റുവിന്റെ 130-ാം ജന്മദിനമായ 14ന് തിരുവനന്തപുരം മന്നം ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ജി. സുധാകരന് അവാര്‍ഡ് നല്‍കുമെന്ന് അവാര്‍ഡ് നിര്‍ണയ സമിതി ചെയര്മാന് ഡോ. ഷാഹുല്‍ ഹമീദ്, ഫൗണ്ടേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എന്‍. സുഗതന് എന്നിവര്‍ അറിയിച്ചു.