മുവാറ്റുപുഴ: നാടിന്റെ കാവലാളുകള്‍ക്ക് ആശ്വാസമായി മുവാറ്റുപുഴ വാക്കിംങ് ക്ലബ്ബിന്റെ പഴവര്‍ഗ്ഗ പാക്കറ്റും കുപ്പിവെള്ള വിതരണവും. കോവിഡ് 19ല്‍ പ്രതിരോധ നടപടികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍ക്കായാണ് പഴ വര്‍ഗ്ഗ പാക്കറ്റുമായി ക്ലബ്ബ് അംഗങ്ങള്‍ നഗരം ചുറ്റുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍, നിയമപാലകര്‍, ഗവണ്മെന്റ് ഹോസ്പിറ്റല്‍, നഗരത്തില്‍ മാലിന്യം നീക്കം ചെയ്യുന്ന മുനിസിപ്പല്‍ തൊഴിലളികള്, ഫീല്‍ഡില്‍ പണി എടുക്കുന്ന ഇലക്ട്രിസിറ്റി ജീവനക്കാര്‍, അന്യ സംസ്ഥാന ലോറി തൊഴിലാളികള്‍, അന്യ സംസ്ഥാന തൊഴിലാളികളുടെ സെന്‍സസ് എടുക്കുന്ന ജീവനക്കാര്‍, നഗരസഭയുടെ വൃദ്ധസദനം എ.റ്റി.എം. സൂക്ഷിപ്പുകാരായ സെക്യുരിറ്റി ജീവനക്കാര്‍ തുടങ്ങി എല്ലാവര്ക്കും ഓരോ പാക്കറ്റിലാക്കിയ പഴവര്‍ഗ്ഗങ്ങളും കുടിവെള്ളവും ഇവര്‍ മുടങ്ങാതെ എത്തിക്കുന്നു.

മൂവാറ്റുപുഴ വാക്കിങ് ക്ലബ്ബ് ആരോഗ്യ പ്രവർത്തകർക്കു വേണ്ടി നല്കുന്ന പഴവർഗ്ഗ കിറ്റ് മൂവാറ്റുപുഴ ഗവൺമെൻറ് ഹോസ്പിറ്റൽ സൂപ്രണ്ടിനെ ഏൽപ്പിക്കുന്നു
ലോക്ക് ഡൌണ്‍ കാലയളവ് അവസാനിക്കുന്നത് വരെ പഴവര്‍ഗ്ഗങ്ങളും കുപ്പി വെള്ളവും വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. വിതരണത്തിന്റെ ഉത്ഘാടനം മുവാറ്റുപുഴ സി.ഐ. എം. എ. മുഹമ്മദ് നിര്‍വഹിച്ചു. ചടങ്ങില്‍ അസി. സബ് ഇന്‍സ്പെക്ടര്‍ എം.എം. ഷമീര്‍, ക്ലബ് പ്രസിഡന്റ് സലിം പാലച്ചുവട്ടില്‍, സെക്രട്ടറി സുനീര്‍ തെക്കേടത്, വൈസ് പ്രസിഡന്റ് സുബൈര്‍ പാലത്തിങ്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇതിലേക്കു ആവിശ്യമായ സഹായങ്ങള്‍ നല്കിയ പി വി എം ഗ്രുപ്പ്, വാഴക്കുളം പൈനാപ്പിള്‍ പാര്‍ക്ക്, അറീവ വാട്ടര്‍ പുതുപ്പാടി, പേഴക്കാപ്പിള്ളി റൂറല്‍ സഹകരണ ബാങ്ക്, ദ്രോണി എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് വിതരണം. റെഷീദ് വെള്ളിരിപ്പി, കെ.കെ നൂറുദ്ദീന്‍, ജിയോ തോട്ടം, ശിഹാബ് പി.എന്‍, നിസാര്‍ മരോട്ടിക്കല്‍, എം.എ അബിന്‍സ്, സലീം യു.കെ, ഷിജാദ് പൈനായി, ഷിജി മൂലയില്‍ തുടങ്ങിയവര്‍ വിതരണത്തിന് നേതൃത്വം നല്കി.


