മൂവാറ്റുപുഴ: മാധ്യമങ്ങള്‍ സവര്‍ണ്ണ ലോബിക്കുവേണ്ടി നിലകൊള്ളുകയാണെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. ഡോ. പല്പുവിന്റെ ദുഖം ഈഴവ സമുദായത്തിന്റെ ദുഖംമായി മാറിയതിനാലാണ് ജാതി വിവേജനത്തിനെതിരെ പോരാട്ടവുമായി എസ് എന്‍ ഡി പി യോഗം ശക്തമായി രംഗത്തെത്തിയതെന്നും അദ്ദേഹം പറഞ്ഞു. എസ്.എന്‍ ഡി പി യോഗം മൂവാറ്റുപുഴ യൂണിയന് വാര്‍ഷീക പൊതുയോഗത്തോടനുബന്ധിച്ചള്ള കുടുംബ സംഗമം സൗത്ത് മാറാടി വജ്ര കണ്വെന്ഷന് സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ച് ദേവസ്വം ബോര്‍ഡുകളിലായി 12000 ജീവനക്കാരുള്ളതില്‍ 90 ശതമാനവും സവര്‍ണ്ണരാണ്. നരേന്ദ്രന് കമ്മീഷന് നിര്‍ദ്ദേശിച്ച സംവരണം പോലും സമുദായത്തിന് ലഭിച്ചിട്ടില്ല. ഇപ്പോഴും ഉയര്‍ന്ന തസ്തികകളില്‍ അഞ്ച് ശതമാനം പോലും ഈഴവ സമുദായത്തിന് പ്രാതിനിത്യമില്ല. എസ് എന്‍ ഡി പി യോഗത്തെ തകര്‍ക്കാന്‍ ഒരു ശക്തിക്കും കഴിയില്ല. സമുദായത്തിലെ ചില ആളുകള്‍ ഓച്ചിറകാളകളെ പോലെയാണ്. ഭ്രാന്താലയമായി നിലനിന്നിരുന്ന കേരളത്തെ മനിഷ്യാലയമാക്കി മാറ്റിയെടുക്കുന്നതിനുള്ള നവോത്ഥാന പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയത് ശ്രീനാരായണഗുരുവാണ്. നവോത്ഥാനകേരളത്തെ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആര്.ശങ്കറേയും, കെ.ആര്. ഗൗരിയേയും, വി.എസ്. അച്ചുതാനന്ദനേയും ജാതി പറഞ്ഞ് ആക്ഷേപിച്ചവര്‍ ഇപ്പോഴത്തെ മുഖ്യമന്ത്രിയേയും വെറുതെ വിടുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ചടങ്ങില്‍ ഡോക്ടറേറ്റ് നേടിയ കടാതി ശാഖ കുടുംബാംഗമായ രശ്മി നിവാസില്‍ ശ്യാമിന്റെ ഭാര്യ രശ്മിലക്കും , ദേശിയ പഞ്ചഗുസ്തി മത്സത്തില്‍ വിജയം നേടിയ മധുമോഹനനും മൂവാറ്റുപുഴ യൂണിയന്റെ ഉപഹാരം വെള്ളാപ്പള്ളി സമ്മാനിച്ചു. യൂണിയന് പ്രസിഡന്റ് വി.കെ. നാരായണന് അദ്ധ്യക്ഷത വഹിച്ചു. ബിജു പുളിക്കലേടത്ത് മുഖ്യ പ്രഭാഷണം നടത്തി . യൂണിയന് സെക്രട്ടറി അഡ്വ. എ.കെ. അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. . യൂണിയന് വൈസ് പ്രസിഡന്റ് പി.എന്‍. പ്രഭ അനുഗ്രഹ പ്രഭാഷണം നടത്തി. മാറാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലത ശിവന് ആശംസ സന്ദേശം നല്കി. കോതമംഗലം യൂണിയന് പ്രസിഡന്റ് അജിനാരായണന്‍, സെക്രട്ടറി പി.എ. സോമന്, കൂത്താട്ടുകുളം യൂണിയന് പ്രസിഡന്റ് പി.ജി. ഗോപിനാഥ്, സെക്രട്ടറി സി.പി. സത്യന്, യോഗം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരായ അഡ്വ. എന്‍. രമേശ്, സജീവ് പാറയ്ക്കല്‍, മൂവാറ്റുപുഴ യൂണിയന് കൗണ്‍സിലര്‍മാരായ പി.ആര്. രാജു, എം.ആര്. നാരായണന്, റ്റി.വി. മോഹനന്, വി.എന്‍. വിജയന്, ഏ. സി. പ്രതാപചന്ദ്രന്, യൂണിയന് പഞ്ചായത്ത് കമ്മറ്റിഅംഗങ്ങളായ എം.എസ്. വില്സന്, എന്‍.ആര്. ശ്രീനിവാസന്, ക്ഷേത്രകമ്മറ്റി കണ്‍വീനര്‍ പി.വി. അശോകന്, ശ്രീനാരായണ എംപ്ലോയ്സ് ഫോറം കേന്ദ്രകമ്മറ്റി അംഗം കെ.ജി. അരുണ്‍കുമാര്‍, വനിത സംഘം പ്രസിഡന്റ് നിര്‍മ്മല ചന്ദ്രന്, യൂത്ത് മൂമെന്റ് പ്രസിഡന്റ് എം.ആര്. സിനോജ്, സെക്രട്ടറി പി.എസ്. അനീഷ്, വജ്ര കണ്വെന്ഷന് സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ മനീഷ് പി. മോഹനന് എന്നിവര്‍ പങ്കെടുത്തു . യോഗം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ പ്രമോദ് കെ. തമ്പാന് നന്ദി പറഞ്ഞു.


