മൂവാറ്റുപുഴ: എറണാകുളം ജില്ലാ പോലീസ് വായ്പാ സഹകരണ സംഘത്തിന്റെ രണ്ടാമത് ശാഖ ശനിയാഴ്ച്ച മൂവാറ്റുപുഴ അരമനപടിയില്‍ പ്രവര്‍ത്തനം തുടങ്ങും. എറണാകുളം റൂറല്‍ പൊലീസ് മേധാവി കെ കാര്‍ത്തിക് ഉദ്ഘാടനം നിര്‍വ്വഹിയ്ക്കും. സംഘം പ്രസിഡന്റ് ഇ കെ അനില്‍കുമാര്‍ അധ്യക്ഷനാകും. വൈസ് പ്രസിഡന്റ് ബെന്നി കുര്യാക്കോസ് സ്വാഗതം പറയും. മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ചെയര്മാന് ഗോപി കോട്ടമുറിയ്ക്കല്‍, വാര്‍ഡ് കൗണ്‍സിലര്‍ പി കെ സന്തോഷ് കുമാര്‍, കെ പി ഒ എ സംസ്ഥാന ജനറല്‍ സെക്രട്ടറി സി ആര് ബിജു, കെ പി എ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി പ്രവീണ്‍, ഡിവൈഎസ്പി കെ അനില്‍കുമാര്‍, കെ പി എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ ഷിബു രാജ്, കെ പി ഒ എ എറണാകുളം റൂറല്‍ പ്രസിഡന്റ് എം കെ മുരളി, കെ പി ഒ എ കൊച്ചി സിറ്റി സെക്രട്ടറി എം പി സുരേഷ് ബാബു, കെ പി എ കൊച്ചി സിറ്റി സെക്രട്ടറി എന്‍ വി നിഷാദ്, കെ പി എ എറണാകുളം റൂറല്‍ സെക്രട്ടറി എം വി സനില്‍, സംഘം സെക്രട്ടറി എം കെ രേണുക ചക്രവര്‍ത്തി എന്നിവര്‍ സംസാരിയ്ക്കും.
1991ല്‍ രൂപീകരിച്ച് കൊച്ചിന് പോലീസ് ലൈബ്രറിയുടെ മുറിയില്‍ പ്രവര്‍ത്തനം തുടങ്ങിയ എറണാകുളം ജില്ലാ പോലീസ് വായ്പാ സഹകരണ സംഘത്തിന് ഇപ്പോള്‍ കലൂരില്‍ ആസ്ഥാന മന്ദിരവും ആലുവ ബ്രാഞ്ച് ഓഫീസ്, നമ്മുടെ പോലീസ് നീതി ലാബ്, ആലുവ സഹായപടിയിലെ ഗ്യാസ് ഷോറൂമും ഗ്യാസ് ഗോഡൗണുമുണ്ട്. മൂവാറ്റുപുഴ നഗരത്തില്‍ അരമനപ്പടിയില്‍ സ്വന്തമായി വാങ്ങിയ 27.750 സെന്റ് സ്ഥലത്തെ കെട്ടിടത്തിലാണ് പുതിയ ശാഖ പ്രവര്‍ത്തനം തുടങ്ങുന്നത്. എറണാകുളം ജില്ല പ്രവര്‍ത്തന പരിധിയുള്ള സംഘത്തിന് കിഴക്കന്‍ മേഖലയില്‍ ശാഖ എന്ന ലക്ഷ്യമാണ് യാഥാര്‍ത്ഥ്യമായത്. അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും രണ്ട് ലക്ഷം രൂപ വരെ ചികിത്സാ ചെലവ്, അംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ അപകട ഇന്‍ഷൂറന്‍സ്, ഒരു ലക്ഷം രൂപ പലിശരഹിത വായ്പ, അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സഹായം; മറ്റ് വായ്പാ സൗകര്യങ്ങളുമുണ്ട്.


