മൂവാറ്റുപുഴ: രോഗികള്‍ക്കാശ്വാസമായി സൗജന്യ ഫിസിയോ തെറാപ്പി ചികിത്സ കേന്ദ്രവുമായി ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍. ജില്ലാ പഞ്ചായത്ത് വാളകം ഡിവിഷന് അംഗം എന്‍.അരുണിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരായതും ശാരീരിക വൈകല്യമുള്ളവരുമായ കുട്ടികള്‍ക്ക് പേഴയ്ക്കാപ്പിള്ളി ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളിലാണ് സൗജന്യ ഫിസിയോ തെറാപ്പി ചികിത്സ കേന്ദ്രം ആരംഭിച്ചത്.
സാമ്പത്തിക ബാധ്യത മൂലം കഴിഞ്ഞ അഞ്ച് വര്‍ഷത്തിലേറെയായി നിര്‍ദ്ധനരായ കുട്ടികളുടെ ആശ്രയമായിരുന്ന സെന്റര്‍ പ്രവര്‍ത്തിക്കുന്നില്ല. ഇത് മൂലം സ്വകാര്യ സെന്ററുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്
വലിയ തുകയാണ് സ്വകാര്യ സെന്ററുകര്‍ ചികിത്സക്ക് ഈടാക്കുന്നത്. നിര്‍ധന കുടുംബാംഗങ്ങള്‍ക്ക് അതു കൊണ്ടു തന്നെ ചികിത്സ ലഭ്യമാക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് ജില്ലാ പഞ്ചായത്ത് അംഗം എന്‍.അരുണ്‍ സ്കൂളില്‍ സെന്റര്‍ ആരംഭിക്കാനുള്ള സ്വന്തം ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്.
തന്റെ സുഹൃത്തുക്കളില്‍ നിന്നും സാമ്പത്തിക സഹായം സ്വരൂപിച്ചാണ് സെന്റര്‍ നടത്തിപ്പിനുള്ള തുക കണ്ടെത്തുന്നത്.
മൂവാറ്റുപുഴ ബി.ആര്.സി യുടെയും സ്കൂള്‍ പി.ടി.എ യുടെയും സഹകരണത്തോടെയാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത് .
ഫിസിയോതെറാപ്പി ചികിത്സ ലഭിക്കാത്തതു കൊണ്ട് നിരവധിയായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ രോഗം മൂര്‍ഛിച്ചിട്ടുണ്ടെന്നും . ചികിത്സയിലൂടെ നടന്നു തുടങ്ങിയിരുന്ന കുട്ടികളില്‍ പലര്‍ക്കും തുടര്‍ ചികിത്സ ലഭിക്കാത്തതിനാല്‍ നടക്കാന്‍ സാധിക്കാതെ വന്നിട്ടുണ്ടെന്നും റിസേര്‍ച്ച് അദ്ധ്യാപിക കവിത ജോണ്‍ പറഞ്ഞു. ഫിസിയോ തെറാപ്പി സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമാവുകയാണ്.