മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ പോലീസ് സ്റ്റേഷനുകൾ ഫയർ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ ഓൾ കേരള ബേക്കേഴ്സ് അസോസിയേഷൻ മധുര വിതരണം നടത്തി. സ്വന്തം കുടുംബത്തിലെ സുരക്ഷ പോലും മറന്ന് നാടിന് സംരക്ഷണം ഒരുക്കിയവർക്ക് പിന്തുണയുമായാണ് അസോസിയേഷൻ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മധുര വിതരണം നടത്തിയത്. അസോസിയേഷൻ സംസ്ഥാനത്തുട നീളം മധുര വിതരണം നടത്തിയിരുന്നു. മൂവാറ്റുപുഴ, കല്ലൂർക്കാട,് വാഴക്കുളം പോലീസ് സ്റ്റേഷനുകളിലും മൂവാറ്റുപുഴസ കല്ലൂർക്കാട് ഫയർ സ്റ്റേഷനുകളിലും മധുര വിതരണം നടത്തി.
മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ ഡി.വൈ.എസ്.പി. കെ. അനിൽകുമാറും ഫയർ സ്റ്റേഷനിൽ സ്റ്റേഷൻ ഓഫീസർ പി. സുരേഷും കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ മർച്ചൻറ് അസോസിയേഷൻ പ്രസിഡൻറ് സി.എസ്.അജ്മൽ, പോലീസ് സ്റ്റേഷൻ ഓഫീസർ എം.എം. മുഹമ്മദ്, ബേക്കേഴ്സ് അസോസിയേഷൻ മണ്ഡലം ജനറൽ സെക്രട്ടറി മനോജ് എം. ദാസൻ, അസോസിയേഷൻ ഭാരവാഹികളായ സന്തോഷ് എസ.് , രാജീവ് പി. എസ്. , പി. എം. സുൽഫീക്കർ തുടങ്ങിയവർ പങ്കെടുത്തു.


