മൂവാറ്റുപുഴ: നെല്ലിക്കുഴിയിലെ പീസ്വാലി ആതുരാലയം സന്ദര്‍ശിച്ച് അവിടത്തെ നൂറിലധികം വരു രോഗികളായ അന്തേവാസികള്‍ക്ക് സാന്ത്വനമരുളി ഇലാഹിയ പബ്ളിക് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍. സാന്ത്വന ചികിത്സ, ഡയാലിസിസ്, സാമൂഹ്യപുനരധിവാസം, മാനസികാരോഗ്യം തുടങ്ങി നിരവധി ആവശ്യങ്ങള്‍ അഭിമുഖീകരിക്കുന്ന നൂറില്‍ അധികം രോഗികളെ എല്ലാവിധ ആധുനിക ചികിത്സകളും പരിചരണവും ഭക്ഷണവും സൗജന്യമായി നല്കി സംരക്ഷിക്കുന്ന ഒരു സംരഭമാണ് പീസ്വാലി. ജാതി മത വര്‍ണ്ണ വര്‍ഗ്ഗ വ്യത്യാസമില്ലാതെ അവശത അനുഭവിക്കു സാധുക്കളായ രോഗികള്‍ക്കാണ് പ്രവേശനം.
കുട്ടികള്‍ മുന്‍ കൈയെടുത്തു സമാഹരിച്ച 34,000/- രൂപയും വിവിധ ഉപഭോഗ വസ്തുക്കളും സ്ഥാപനത്തിന് കൈമാറി. രോഗികളെയും അവരുടെ പരിചാരകരെയും സന്തോഷിപ്പിക്കുതിനായി കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ സാമൂഹ്യ പ്രതിബദ്ധതയും, സഹജീവികളോടുള്ള സ്നേഹവും അനുകമ്പയും, വളര്‍ത്താന്‍ ഈ സന്ദര്‍ശനം സഹായകമായതായി സ്കൂള്‍ ഡയറക്ടര്‍ മുഹമ്മദ് ഷാഫി പറഞ്ഞു. പ്രിന്‍സിപ്പാള്‍ അനുജി ബിജുവിന്റെ നേത്യത്വത്തിലാണ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഈ സ്ഥാപനം സന്ദര്‍ശിച്ചത്.

