മൂവാറ്റുപുഴ: കേരള മഹിള സംഘം മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മൂവാറ്റുപുഴ നഗരസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന കമ്മ്യൂണിറ്റി കിച്ചനിലേയ്ക്ക് ഭക്ഷ്യധാന്യങ്ങള്‍ നല്കി. അരി, പച്ചക്കറി, പഴം അടക്കമുള്ളവയാണ് നല്‍കിയത്. ഭക്ഷ്യധാന്യങ്ങള്‍ മഹിള സംഘം മണ്ഡലം പ്രസിഡന്റ് എന്‍.കെ.പുഷ്പ നഗരസഭ വൈസ്ചെയര്‍മാന്‍ പി.കെ. ബാബുരാജിനും നഗരസഭ സെക്രട്ടറി കൃഷ്ണരാജിനും കൈമാറി. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സി.എം.സീതി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിന്‍സന്റ്, കെ.പി.അബ്ദുല്‍ കരീം, ജോര്‍ജ് വെട്ടികുഴി എന്നിവര്‍ സംമ്പന്ധിച്ചു.

